Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MonsJoseph

കടലോര സംരക്ഷണത്തിന്;4,000 കോടിയുടെ പദ്ധതി: മന്ത്രി മോന്‍സ് ജോസഫ്

കോ​ട്ട​യം: കേ​ര​ള​ത്തി​ന്‍റെ ക​ട​ലോ​ര സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി 4,000കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ്.

കോ​ട്ട​യം വി​മ​ല​ഗി​രി പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ കേ​ര​ള​ത്തി​ലെ ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക സ​മൂ​ഹ​ത്തി​ന്‍റെ ന​യ​രൂ​പീ​ക​ര​ണ ഏ​കോ​പ​ന സ​മി​തി കെ​ആ​ര്‍എ​ല്‍സി​സി ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ഫ​ഷ​ണ​ല്‍സ് കോ​ണ്‍ക്ലേ​വ് 2026 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന മു​ന്‍കു​ട്ടി നി​ശ്ച​യി​ച്ച 10 സ്‌​പോ​ട്ടു​ക​ളി​ലാ​ണ് പ​ദ്ധ​തി ആ​ദ്യം ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടു പ്ര​ശ്‌​നം തീ​രാ​ത്ത​തി​നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​വി​ധ ഫ​ണ്ടിം​ഗ് ഏ​ജ​ന്‍സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പു​തി​യ പ​ദ്ധ​തി​യും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ക​ട​ലോ​രം നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ശ്‌​നം കു​ടി​വെ​ള്ള​ത്തി​ന്‍റെ അ​ഭാ​വ​മാ​ണ്. ഇ​തും മു​ന്‍ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​യി സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

കോ​ണ്‍ക്ലേ​വി​ല്‍ കേ​ര​ള ല​ത്തീ​ന്‍ മെ​ത്രാ​ന്‍ സ​മി​തി​യു​ടെ​യും കെ​ആ​ര്‍എ​ല്‍സി​സി​യു​ടെ​യും പ്ര​സി​ഡ​ന്‍റ് ആ​ര്‍ച്ച്ബി​ഷ​പ് ഡോ. ​വ​ര്‍ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​പു​രം ബി​ഷ​പ്പും കെ​ആ​ര്‍എ​ല്‍സി​സി വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെ​ച്ചേ​രി​ല്‍, സ​ഹാ​യ മെ​ത്രാ​ന്‍ ഡോ. ​ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ല്‍പ​റ​മ്പി​ല്‍, കെ​ആ​ര്‍എ​ല്‍സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​ഡോ. ജി​ജു ജോ​ര്‍ജ് അ​റ​ക്ക​ത്ത​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ്, സെ​ക്ര​ട്ട​റി മെ​റ്റി​ല്‍ഡാ മൈ​ക്കി​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി ലി​ഡാ ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡോ. ​മാ​ര്‍ട്ടി​ന്‍ പാ​ട്രി​ക്, അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സ്, ഡോ. ​മ​നോ​ജ് കു​രി​ശി​ങ്ക​ല്‍, ഇ​ഗ്നേ​ഷ്യ​സ് മ​ൺ​റോ, ജോ​യി സെ​ബാ​സ്റ്റ്യ​ൻ, പി.​ആ​ര്‍. കു​ഞ്ഞ​ച്ച​ന്‍, ഫാ. ​ഡോ. എ.​ആ​ര്‍. ജോ​ണ്‍ എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ള്‍ ന​ട​ത്തി.

കോ​ണ്‍ക്ലേ​വി​ല്‍ ഗ​വേ​ഷ​ക​ര്‍, അ​ധ്യാ​പ​ക​ര്‍, ഡോ​ക്ട​ര്‍മാ​ര്‍, എ​ന്‍ജി​നി​യ​ര്‍മാ​ര്‍, അ​ഭി​ഭാ​ഷ​ക​ര്‍, ശാ​സ്ത്ര​ജ്ഞ​ര്‍, ഭ​ര​ണ നി​ര്‍വ​ഹ​ണ​വി​ദ​ഗ്ധ​ര്‍, സം​രം​ഭ​ക​ര്‍, മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍, സാ​മൂ​ഹ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന 300ഓ​ളം പ്ര​ഫ​ഷ​ണ​ലു​ക​ള്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up